Club Registration
ശ്രദ്ധിക്കുക! (Attention Please)
* ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും - ENROLLMENT FORM, RISK CERTIFICATE, SYLLABUS, RULES & REGULATIONS (മത്സരത്തിന്റെ നിയമാവലികൾ) എന്നിവയെല്ലാം PDF രൂപത്തിൽ Forms & Syllabus ഡൗൺലോഡ് എന്ന ലിങ്കിൽ ലഭ്യമാക്കിയിട്ടുണ്ട്.
* മൂന്ന് വിധത്തിലാണ് രജിസ്ട്രേഷൻ നടത്തുവാൻ സാധിക്കുക.
1. Individual Registration / വ്യക്തിഗത രജിസ്ട്രേഷൻ.
2. Club Registration (For Club Owners only)
3. School Registration (for School Officials only)
1. Individual Registration: നിങ്ങൾ ഏതെങ്കിലും ക്ലബ്ബിന്റെയോ സ്കൂളിന്റെയോ ഭാഗമാണെങ്കിലും അല്ലെങ്കിലും സ്വന്തമായി നേരിട്ട് "ഒരു രജിസ്ട്രേഷൻ ചെയ്യുവാൻ താല്പര്യപ്പെടുന്നു എങ്കിൽ" ചാമ്പ്യൻഷിപ്പ് രജിസ്ട്രേഷൻ എന്ന ലിങ്കിലൂടെ നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.
2. Club Registration: നിങ്ങൾ ക്ലബ്ബ് ഭാരവാഹി ആണെങ്കിൽ, നിങ്ങളുടെ ക്ലബ്ബിൻ്റെ കീഴിൽ മത്സരാർത്ഥികളെ പങ്കെടുപ്പിക്കുവാൻ താല്പര്യപ്പെടുന്നു എങ്കിൽ, നിങ്ങൾക്ക് ക്ലബ്ബ് രജിസ്ട്രേഷൻ എന്ന ലിങ്കിലൂടെ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്ത്, അതിനുശേഷം "Add Participant" എന്ന ഒപ്ഷനിലൂടെ നിങ്ങൾക്ക് തന്നെ ഒന്നിൽ കൂടുതൽ മത്സരാർത്ഥികളുടെ അപ്ലിക്കേഷനുകൾ സബ്മിറ്റ് ചെയ്യാവുന്നതാണ്.
3. School Registration: നിങ്ങൾ സ്കൂൾ ഒഫീഷ്യൽ ആണെങ്കിൽ, നിങ്ങളുടെ സ്കൂളിൻ്റെ കീഴിൽ മത്സരാർത്ഥികളെ പങ്കെടുപ്പിക്കുവാൻ താല്പര്യപ്പെടുന്നു എങ്കിൽ സ്കൂൾ രജിസ്ട്രേഷൻ എന്ന ലിങ്കിലൂടെ ക്ലിക്ക് ചെയ്ത് വെബ്സൈറ്റിൽ നിങ്ങളുടെ സ്കൂൾ ആദ്യം രജിസ്റ്റർ ചെയ്യുക. അതിനുശേഷം "Add Participant" എന്ന ഒപ്ഷനിലൂടെ നിങ്ങൾക്ക് തന്നെ ഒന്നിൽ കൂടുതൽ മത്സരാർത്ഥികളുടെ അപ്ലിക്കേഷനുകൾ ഈ അക്കൗണ്ടിലൂടെ വെബ്സൈറ്റിൽ സബ്മിറ്റ് ചെയ്യാവുന്നതാണ്.
* രജിസ്ട്രേഷൻ നടത്തുമ്പോൾ നിങ്ങൾ കൊടുക്കുന്ന Email ID'യും പാസ്വേഡും സൂക്ഷിച്ചു വെയ്ക്കുക. Application edit ചെയ്യുന്നതിനും, പിന്നീട് payment നടത്തുന്നതിനും അത് നിർബന്ധമാണ്.
* ഓൺലൈൻ ആയി രജിസ്ട്രേഷൻ ചെയ്യുന്നതിന് നിങ്ങളുടെ
1. PASSPORT SIZE PHOTO
2. AGE PROOF (AADHAR, SSLC, BIRTH CERTIFICATE)
എന്നിവയുടെ പകർപ്പ് ഫോണിലോ കമ്പ്യൂട്ടറിലോ കരുത്തേണ്ടതാണ്.
* Age Category നിർണ്ണയിക്കുന്നതിന് പ്രായം കണക്കാക്കുമ്പോൾ വർഷം മാത്രമേ പരിഗണിക്കുകയുള്ളൂ, മാസം പരിഗണിക്കുകയില്ല. ഈ confusion ഒഴിവാക്കാനായി ഫോമിൽ നിങ്ങളുടെ Date of Birth കൊടുത്താൽ അതിനു അനുസൃതമായിട്ടുള്ള Yogāsana Event automatically വരുന്നതായിരിക്കും. അതിൽ കാണുന്ന ഓപ്ഷൻ മാത്രമെ തെരഞ്ഞെടുക്കുവാൻ സാധിക്കുകയുള്ളൂ.
* ക്ലബുകൾക്കും അല്ലെങ്കിൽ സ്കൂളുകൾക്കും ഒന്നിൽ കൂടുതൽ participants'നെ add ചെയ്യുവാൻ സാധിക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ, Pair & Group ഇനങ്ങളിൽ മൽസരിക്കുന്നവർ Club or School'ൻ്റെ കീഴിൽ രജിസ്ട്രേഷൻ നടത്തുക. വ്യക്തിഗതമായി അപേക്ഷിക്കുന്നവർക്ക് ഒരു രജിസ്ട്രേഷൻ മാത്രമെ നടത്തുവാൻ സാധിക്കുകയുള്ളൂ.
* ഈ ഓൺലൈൻ അപേക്ഷ കൂടാതെ മത്സരദിവസം അപേക്ഷ (Hard Copy) നേരിട്ടും നൽകേണ്ടതാണ്.
ആയതിനുള്ള
(1)ENROLLMENT FORM
(2)RISK CERTIFICATE
എന്നിവ വെബ്പേജിൽ ഡൗൺലോഡ്സ് സെക്ഷനിൽ അറ്റാച്ച് ചെയ്തിട്ടുണ്ട്. അത് ഡൌൺലോഡ് ചെയ്ത് പ്രിൻ്റ് എടുത്തു പൂരിപ്പിച്ച് additional രണ്ട് ഫോട്ടോ സഹിതം (ഫോട്ടോയ്ക്ക് പിറകിൽ പേരും വയസ്സും എഴുതി) മത്സരത്തിനു വരുമ്പോൾ നേരിട്ട് കൊണ്ടുവരേണ്ടതാണ്. ഒപ്പം Age Proof (Birth Certificate/SSLC/Aadhaar), ID Proof എന്നിവയും സമർപ്പിക്കേണ്ടതാണ്.
NB: Additional ഇനങ്ങളിൽ മത്സരിക്കുന്നവർ അതിനു തുല്യ എണ്ണം ഫോട്ടോയും നൽകേണ്ടതാണ്. ഫോമുകൾ, മൽസരത്തിൻ്റെ നിയമാവലികൾ, സിലബസ്സ് എന്നിവയെല്ലാം വെബ്സൈറ്റിൽ Download സെക്ഷനിൽ നൽകിയിട്ടുണ്ട്.
രജിസ്ട്രേഷനുമായി ബന്ധപെട്ട സംശയങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് : 9809604252